Mon. Dec 23rd, 2024

ഹവായി:

യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്. വെടിയുതിര്‍ത്ത യുഎസ് വ്യോമസേന ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.

കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

പേള്‍ ഹാര്‍ബറിന്റെ തെക്കെ കവാടത്തിനടുത്ത് കപ്പല്‍ നിര്‍മാണശാലയുടെ സമീപമാണ് വെടിവെയ്പ് നടന്നത്.

അക്രമം നടക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍
ബഹദുരിയയും സംഘവും ഹാര്‍ബറില്‍ ഉണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

1941 ല്‍ പേള്‍ ഹാര്‍ബറിലെ ജാപ്പനീസ് ആക്രമണത്തിന്റെ 78-ാം വാര്‍ഷികത്തിന് മൂന്നു ദിവസം മുമ്പാണ് വെടിവയ്പ്പ്.