ദിലീപ്( Copyrights, Dileep FB)
Reading Time: < 1 minute

കൊച്ചി:

തൊണ്ണൂറുകളില്‍ മലയാളികള്‍ക്കിടയില്‍ തരംഗമായിരുന്നു ഓഡിയോ കാസറ്റ് ‘ദേ മാവേലി കൊമ്പത്ത്’. ‘ദേ മാവേലി കൊമ്പത്തി’ലൂടെ തുടങ്ങിയ നാദ് ഗ്രൂപ്പ് വര്‍ഷങ്ങിള്‍ക്കിപ്പുറം ആദ്യമായി ബിഗ്സ്ക്രീനില്‍ എത്തുകയാണ്.

നാദ് ഗ്രൂപ്പ് തുടങ്ങിയ കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. കേശു ഈ വീടിന്‍റെ നാഥന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് കൊച്ചിയില്‍ നടന്നു.

ഈ വിവരം ദിലീപ് തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പോജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. “എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഞങ്ങൾ ഇന്ന് തുടങ്ങുകയാണ്”- ചിത്രത്തിന്‍റെആദ്യ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചു.

സജീവ് പാഴൂരിന്‍റേതാണ് കഥ. അനുശ്രീയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനില്‍ നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷ.

Advertisement