മുംബൈ:
ട്രക്ക്, ബസ് നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് നഷ്ടത്തില്‍. ഉല്‍പാദനത്തെ വില്‍പനയുമായി കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി
ഈ മാസം 12 ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കമ്പനി റെഗുലേറ്ററി ബോര്‍ഡ് അറിയിച്ചു.
വാഹനമേഖലയിലെ കടുത്ത മാന്ദ്യം വ്യക്തമാക്കുന്നതാണ് അശോക് ലെയ്‌ലാന്‍ഡിന്റെ തീരുമാനം.
മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ മുതല്‍ ലെയ്ലാന്‍ഡ് ഉല്പാദനം കുറച്ചിരുന്നു. ഭാരത് സ്‌റ്റേജ്-6 എമിഷന്‍ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും, ഉല്‍പന്നങ്ങളുടെ വിലവര്‍ധനവും വില്‍പനയെ ബാധിച്ചിരുന്നു.
2019 നവംബറില്‍ കമ്പനിയുടെ വില്‍പന 22 ശതമാനം ഇടിഞ്ഞ് 10.175 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,119 യൂണിറ്റ വില്‍പന നടന്നിരുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി അശോക് ലെയ്‌ലാ്ന്‍ഡിന്റെ ഓഹരികള്‍ ബുധനാഴ്ച 0.19 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വാഹനമേഖലയിലെ മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉയര്‍ന്ന ഭാരം കയറ്റാവുന്ന ട്രക്ക് നിര്‍മാതാക്കളെയാണ്.