Mon. Dec 23rd, 2024

മുംബൈ:

ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ജിയോയില്‍ തുടരണമെങ്കില്‍ ജിയോ ഫൈബര്‍ പ്ലാനുകളിലേക്ക് മാറണം.

അടുത്തിടെയാണ് കച്ചവട തന്ത്രത്തിന്റെ ഭാഗമായി ജിയോ സൗജന്യ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങിയത്. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ലാന്റ്‌ലൈന്‍ കണക്ഷനും സെറ്റ് ടോപ് ബോക്‌സും നല്‍കിയിരുന്നു. 2500 രൂപയായിരുന്നു റീഫണ്ടബിള്‍ തുക. സെക്കന്‍ഡുകള്‍ കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോയുടെ സൗജന്യ ജിഗാ ഫൈബര്‍ സര്‍വീസിന് അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.

ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ തന്നെ വമ്പന്‍ ഓഫറുകളുമായായിരുന്നു ജിഗാ ഫൈബര്‍ സേവനവും ആരംഭിച്ചത്.

പുതിയ പ്ലാനുകളില്‍ ഗെയിമിംഗ്, ഹോം നെറ്റ്വര്‍ക്ക് ഷെയറിംഗ്, ടിവി വീഡിയോ കോളിംഗ്, കോണ്‍ഫറന്‍സിംഗ്, ഉപകരണ സുരക്ഷ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. പുതുക്കിയ പ്ലാനുകള്‍ ആരംഭിക്കുന്നത് 699 മുതലാണ്. 8,499 രൂപ വരെയുള്ള പ്ലാനുകളുണ്ട്.