കൊച്ചി:
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികളില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാന്‍ ഈ മാസം 15-നകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കൊച്ചി നഗരസഭയ്ക്കും ജിസിഡിഎ യ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചിരിക്കുന്നത്. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ എന്ന് കോടതി പരിഹസിച്ചു.
നവംബര്‍ 15-നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് കോടതി കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.