ഗോരഖ്പൂർ:
രണ്ടു വർഷങ്ങൾക്ക് മുന്നേ, ഉത്തർപ്രദേശ് ബിആർഡി മെഡിക്കൽ കോളേജിൽ 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച കേസിൽ, സസ്പെൻഷൻ നൽകി, ജയിലിലടക്കപ്പെട്ട ഡോക്ടർ കഫീൽ ഖാൻ നിരപരാധിയായിരുന്നുവെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. മെഡിക്കൽ രംഗത്ത് വരുത്തിയ വീഴ്ച, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കഫീലിനെ കെണിയിൽപ്പെടുത്തിയിരുന്നത്.
സ്റ്റാംപ്സ് ആൻഡ് രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഹിമാൻഷു കുമാർ തയ്യാറാക്കിയ വിദഗ്ദ്ധ സമിതി റിപ്പോർട്ട് 2019 ഏപ്രിൽ 18ആം തിയതിയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നത്. ഉത്തർ പ്രദേശ് സർക്കാരുടെയോ പൊതുജനത്തിന്റെയോ അഭിപ്രായമോ നിലപാടുകളോ പരിഗണിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
രണ്ടു കൊല്ലത്തിനിപ്പുറം ബിആർഡി മെഡിക്കൽ കോളേജിൽ വച്ചായിരുന്നു, 60 പിഞ്ചു കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാത്തിനെ തുടർന്ന് ദാരുണാന്ത്യം വരിച്ചത്. അന്ന്, അവിടുത്തെ ഡോക്ടറായിരുന്നു കഫീൽ ഖാനെ അറസ്റ്റ് ചെയ്യുകയും ഒൻപത് മാസം അദ്ദേഹം തടവ് ശിക്ഷയനുഭവിക്കുകയും ചെയ്തിരുന്നു.
അതേസമയം, അഞ്ചു മാസം മുമ്പെ തന്നെ, കേസിൽ താൻ നിരപരാധിയാണെന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് വന്നെങ്കിലും സർക്കാർ അത് തന്നിൽ നിന്ന് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നെന്ന് കഫീൽ ഖാൻ വിമർശിച്ചു.
യഥാർത്ഥ കുറ്റവാളിയെ വെളിച്ചത്തെത്തിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല, എന്നെയാണവർ അതിനു ബലിയാടാക്കിയത്. ഇത്രയും മാസങ്ങൾക്കിടയിൽ റിപ്പോർട്ടിനെപറ്റിയ ഒരു വിവരവും അവർ എനിക്ക് നൽകിയിരുന്നില്ല. ഇപ്പോഴിതാ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തന്നെ മുൻകൈയെടുത്ത്, അന്നുണ്ടായ ദുരന്തവുമായി ഒരു ബന്ധവുമില്ലാതിരുന്ന എന്റെ സ്വകാര്യ മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തുവാൻ മുന്നോട്ടേക്കുവരാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്,”കഫീൽ ഖാൻ പ്രതികരിച്ചു.
അതേസമയം, കേസിൽ സിബിഐ അന്വേഷണം ഉണ്ടാവേണ്ടതുണ്ടെന്ന് കഫീൽ ഖാൻ ആവശ്യപ്പെട്ടു.
“സർക്കാർ നിശ്ചയമായും തെറ്റ് ഏറ്റുപറയേണ്ടിയിരിക്കുന്നു. ഒപ്പം, ബലികഴിച്ച പിഞ്ചുങ്ങളുടെ ബന്ധപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെ സിബിഐ അന്വേഷണവും നടത്തണം,”അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുവന്ന റിപ്പോർട്ട്, ആരോപണ വിധേയനായ ഈ ഡോക്ടറെ കുറ്റവിമുക്തനാണെന്ന് വെളിപ്പെടുത്തുന്നതുൾപ്പെടെ, ദുരത്തമുണ്ടായപ്പോൾ അതിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻകൂടി അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും സ്ഥാപിക്കുന്നുണ്ട്. ദുരന്തസമയത്ത് ഉടനെ തന്നെ ഖാൻ തന്റെ മേലുദ്യോഗസ്ഥരെ ഓക്സിജൻ കുറഞ്ഞുപോയ വിവരമറിയിക്കുകയും തന്നാൽ കഴിഞ്ഞ ഏഴ് ഓക്സിജൻ സിലിണ്ടറുകൾ അവിടെ എത്തിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുകയും ചെയ്യുന്നു.
2017 ഓഗസ്റ്റ് 10,11 തിയതികളുൾപ്പെടെ 54മണിക്കൂർ സമയം ഓക്സിജൻ ദൗർലഭ്യതയാൽ വലയുകയായിരുന്നു ആശുപത്രി.
ആദിത്യനാഥ് സർക്കാരിനേറ്റ വൻ പ്രഹരമായിരുന്നു പിഞ്ചുങ്ങളുടെ ദുരന്തം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് അഞ്ചു മാസം തികയവേയായിരുന്നു ദുരന്തമുണ്ടായത്.
എന്നാൽ, സംഭവത്തിൽ സംസ്ഥാന സർക്കാർ സ്വന്തം കരങ്ങളിൽ പാപം കഴുകിക്കളയുകയും ദുരന്തത്തിനുത്തരവാദിയായി പ്രഖ്യാപിച്ച്, ഡോക്ടർ കഫീൽ ഖാനെയാണ് സസ്‌പെൻഡ് ചെയ്തത്.