Mon. Dec 23rd, 2024
കൊച്ചി:

ആഗോളതാപനത്തിൽ കേരള തീരങ്ങൾക്കും മുങ്ങാനാണ് വിധിയെന്ന് റിപ്പോർട്ടുകൾ. ആദ്യമാദ്യം കേരളത്തെ തീരദേശത്തുള്ളവരുടെയും പിന്നാലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജനജീവിതത്തെയും ഇത് വഴിയാതാരമാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ‘ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്’(ഐ.പി.സി.സി.) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ 2100 ആകുന്നതോടെ സമുദ്രനിരപ്പ് 1.1 മീറ്റർ വരെ ഉയർന്നേക്കുമെന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുപഠിക്കുന്ന അന്താരാഷ്ട്രസംഘടനയാണ് ഐപിസിസി. ഓരോ കൊല്ലവും രണ്ടുമില്ലീമീറ്റർ വച്ച് സമുദ്രനിരപ്പ് ഉയരും. കേരളതീരത്തെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട് വിവരിക്കുന്നത്.
അതേസമയം, ചൂട് പുറന്തള്ളപ്പെടുന്നത് നിയന്ത്രിക്കാൻ രാജ്യങ്ങൾക്കു കഴിയുകയാണെങ്കിൽ 1.1 മീറ്റർ എന്ന സമുദ്രജലനിരപ്പുയർച്ചയെ 30 മുതൽ 60 വരെ സെന്റിമീറ്ററാക്കി കുറയ്ക്കാനാകുമെന്നും റിപ്പോർട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.


ആദ്യം, സമുദ്രനിരപ്പിൽനിന്ന് വളരെ കുറച്ചു മാത്രം ഉയരത്തിൽ സ്ഥിതിചെയ്യുന്ന തീരനഗരങ്ങളിൽ കഴിയുന്ന 680 ദശലക്ഷത്തോളം പേരെയാണ് ഇത് ബാധിക്കുക. കേരളത്തിൽ ഇത്തരത്തിലുള്ള നഗരങ്ങൾ ധാരാളം.

ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യപെരുപ്പം കാരണം അന്തരീക്ഷത്തിലെ താപം വർധിക്കുകയും ഇതുമൂലം ഭൂമിയിലെ മഞ്ഞുപാളികൾ ഉരുകുകയുമാണ്. ഇതിന്റെ തോതും വേഗവും ദിനംപ്രതി കൂടിവരുകയാണ്. സമുദ്രനിരപ്പുയരുന്നതിന്റെ കാരണം ഇതാണ്.

ഓരോ വർഷവും ഭൂമിയുടെ താപനില ഉയരുന്നു. അതനുസരിച്ച് സമുദ്രനിരപ്പും പൊങ്ങുന്നു. തീരത്തേക്ക് കടൽ കയറിവരാനുള്ള പ്രധാന കാരണവും ഇതു തന്നെ. 1995-നുശേഷം അറബിക്കടലിന്റെ ചൂട് വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സമുദ്രത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം നിമിത്തം മനുഷ്യർ ജീവിച്ചുകൊണ്ടിരിക്കുന്ന പല ദ്വീപുകളും കടലിൽ മുങ്ങിയേക്കുമെന്നും ഐപിസിസി മുന്നറിയിപ്പ് നൽകുന്നു.

One thought on “കേരള തീരങ്ങൾക്കും ഭീഷണി; 2100ൽ സമുദ്രനിരപ്പ് 1.1മീറ്റർ ഉയരുമെന്ന് അന്തർദേശിയ ക്ലൈമറ്റ് ചേയ്ഞ്ച് പാനൽ”

Leave a Reply

Your email address will not be published. Required fields are marked *