അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി വിസ്മയ വനിതകളുടെ 4*400 മീറ്റർ റിലേയിൽ ഓടിയെത്താൻ എടുത്ത സമയം വെറും 52.12 സെക്കൻഡുകൾ മാത്രമാണ്.
ബുധനാഴ്ച ക്രെൻസ് റിപ്പബ്ലിക്കിലെ ജോസഫ് സെക്കാർ മെമ്മോറിയൽ വച്ച് നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ ഈ നേട്ടം.
ഇന്ത്യൻ താരങ്ങളായ എം.ആർ. പൂവമ്മ (53.47 സെക്ക.), സുബാ വെങ്കടേശൻ (53.67 സെക്ക.) എന്നിവരും വേഗതയുടെ കാര്യത്തിൽ വിസ്മയയ്‌ക്കൊപ്പം രണ്ടും മൂന്നും സ്ഥാനങ്ങളിൽ പാഞ്ഞെത്തി.
അടുത്ത കാലംവരെ, ഇന്ത്യൻ അത്‌ലറ്റ് ഹിമദാസ് അടങ്ങുന്ന ദേശീയ റിലേ ടീമിലെ ഒരു ദുർബല താരമായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഒരാളുടെ നേട്ടവുമാണിതെന്നത് ഏറെ ശ്രദ്ധേയമാണ്.
നിലവിൽ, 52.09 സെക്കന്റുകളിൽ 400 മീറ്റർ കടന്ന ഹിമദാസാണ് വേഗതയുടെ കാര്യത്തിൽ ഒന്നാമതെങ്കിലും വെറും 0.03 സെക്കന്റ് വ്യത്യാസം പുറകിൽ മാത്രമാണ് വിസ്മയ(52.12) ഉള്ളത്.