അബുദാബി:
മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവിൽ, മഞ്ഞുവീഴ്ച കൂടുതൽ, ഗതാഗത കുരുക്കുകൾ ഉണ്ടാക്കി വരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്തു, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് കനത്ത ജാഗ്രത നിർദേശം നൽകപ്പെട്ടിരിക്കുന്നത്. വഴിയാത്രക്കാരായവർക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
വാഹന ഡ്രൈവർമാരെ പ്രശ്നത്തിലാക്കും വിധം, ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. അതേസമയം, മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളിൽ ദൂരക്കാഴ്ച്ച വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.