ബംഗളൂരു:
ഭ്രമണപഥത്തില്‍ വീണ്ടും മാറ്റം വരുത്തി ചന്ദ്രയാന്‍ രണ്ട്. വരും വാരത്തിൽ, ചന്ദ്രനില്‍ ഇറങ്ങാനിരിക്കെയാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ -2, ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടം ഐ.എസ്.ആര്.ഒ. വിജയകരമായി പൂര്‍ത്തിയാക്കിയത്.
ബുധനാഴ്ച രാവിലെ 9.04നാണ് ഭ്രമണപഥത്തിൽ മാറ്റം വരുത്തി തുടങ്ങിയത്. 1190 സെക്കന്റുകള്‍ കൊണ്ട് ഭ്രമണപഥ മാറ്റം പൂര്‍ണമായതായി ഐ.എസ്.ആര്.ഒ. അറിയിച്ചു. വെള്ളിയാഴ്ചയാണ്, പേടകത്തിന്റെ അടുത്ത ഭ്രമണപഥ മാറ്റം.
അവസാന ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിയാലുടനെ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ചന്ദ്രയാൻ-2 അവസാന ഭ്രമണപഥത്തിൽ എത്തുകയെന്നാണ് അനുമാനിക്കപ്പെടുന്നത്. അതിനു ശേഷം, സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറക്കുക എന്നതാണ് പദ്ധതി.