Mon. Dec 23rd, 2024
തിരുവനന്തപുരം:

കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, തലസ്ഥാനത്തെ, ഗവ: ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വിദ്യാർത്ഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ്, സംഘർഷത്തിനിടയാക്കിയത്. അടിപിടിക്കിടെ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ നടന്ന ഡിപ്പാർട്ട്മെൻ്റ് യോ​ഗത്തിനിടെ, കെ.എസ്‍.യു. പ്രവർത്തകരെത്തി എസ്.എഫ്.ഐ. പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും സെക്രട്ടറി ജിഷ്ണുവിന്റെ പല്ലുകള്‍ പൊട്ടിയെന്നുമാണ് റിപ്പോർട്ട്. കാറിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകർ ആക്രമിക്കാനായി, ഹോക്കി സ്റ്റിക്കും വടികളും കരുതിയിരുന്നതായി, വിദ്യാര്‍ഥികള്‍ പറഞ്ഞു.

ആക്രമണത്തെ തുടർന്ന്, കെ.എസ്‍.യു. പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷാവസ്ഥയെ പരിഗണിച്ചു ക്യാമ്പസ്സിനു ചുറ്റും ക്യാമ്പ് ചെയ്യാൻ പോലീസ് ആലോചിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *