ലക്‌നൗ:
ഉത്തര്‍പ്രദേശിലെ അമ്രോഹയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിൽ , ഭർത്താവിനെതിരെ പരാതി.
ബക്രീദിന് പുതുവസ്ത്രം വാങ്ങി നല്‍കാത്തതിന്റെ പേരിലാണ് തന്റെ ജയിലിൽ കിടക്കുന്ന ഭര്‍ത്താവ്, മൊഴി ചൊല്ലിയതായി പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.
യു.പി. അമ്രോഹയിലെ മുര്‍ഷിദ എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവ് ജയിലില്‍ നിന്നും മുത്തലാഖ് ചൊല്ലിയത്. തന്റെ ഭര്‍ത്താവ് ജയിൽ ശിക്ഷയനുഭവിച്ചു വരികയാണ്. ബക്രീദ് ദിനത്തിൽ കുര്‍ത്തയും പൈജാമയും വാങ്ങി തരാൻ അദ്ദേഹം തന്നോടാവശ്യപ്പെട്ടു എന്നാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്.
അതേസമയം, കയ്യിലുണ്ടായിരുന്ന പണം തികയാതിരുന്ന കാരണത്തിനാൽ, പെൺകുട്ടിക്ക് അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രം വാങ്ങിനല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്നുള്ള സന്ദർശന ദിവസങ്ങളിലെല്ലാം, ഭർത്താവ് ഈ വിഷയം പറഞ്ഞ് പരസ്പരം വഴക്കുണ്ടാക്കുകയും പിന്നാലെ, ജയിലില്‍ വെച്ച് തന്നെ മുത്തലാഖ് ചെല്ലുകയുമായിരുന്നു, ഭാര്യയായ പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെ.
ഈ വിഷയം, വേണ്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി തനിക്ക് നീതി ലഭ്യമാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. 2014 മുതല്‍ കൊലപാതകക്കേസില്‍ ജയിലില്‍ തടവുകാരനായി കഴിയുകയാണ് മുര്‍ഷിദയുടെ ഭര്‍ത്താവ്. കേസിൽ, പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ അറിയിച്ചു.