Sat. Jan 18th, 2025

കേരളത്തിന്റെ സ്വന്തം ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യിലെ ‘ബൊമ്മ ബൊമ്മ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ചിത്രത്തിന്റെ പേരിലും ടീസറിലും കാണാനായത് പോലെത്തന്നെ ചൈനീസ് ചുവയോടുകൂടിയതാണ് ആദ്യ ലിറിക്കൽ ഗാനവും അതിന്റെ വിഡിയോയുമെല്ലാം.

ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റര്‍ ആദിത്യന്‍, ലിയു ഷുവാങ്, തെരേസ റോസ് ജിയോ എന്നിവര്‍ ചേര്‍ന്നാണ്. പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത്, സന്തോഷ് വര്‍മ്മയാണ്, സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്സ്.

ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്, നവാഗതരായ ജിബി, ജോജു എന്നിവരാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ആരാധകരുടെ ഇടയിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്ററുകളിലും ടീസറിലും ചൈനീസ് വേഷത്തിലും ചൈനീസ് സംസാരിച്ചുകൊണ്ടും ലാലേട്ടൻ എത്തിയിരുന്നു.
തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. ചിത്രം ഓണത്തിന് പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *