Wed. Jan 22nd, 2025
കൊല്ലം:

കൊല്ലത്ത്, തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ചു മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ ഭവനില്‍ സതി (48) ആണ് എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിചെയ്യവെയാണ് സതിക്ക് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. നിലവിൽ, സതിയുടെ ബന്ധുവായ വിജയ കുമാരിയും എലിപ്പനിയെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

ജില്ലയുടെ മലയോര പ്രദേശങ്ങളായ വെട്ടിക്കവല, മേലില പഞ്ചായത്തുകളിലും പനി പടരുന്നുണ്ട്. മേഖലയിലെ തൊഴിലുറപ്പ് ജീവനക്കാരുടെ കുടുംബങ്ങളിൽ തന്നെയാണ് പനി പടർന്നു പിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *