Fri. Nov 22nd, 2024
വയനാട്:

സംസ്ഥാനത്ത് മഴയുടെ തിരിച്ചു വരവിനെ തുടർന്ന് ബാണാസുരസാഗർ തുറന്നേക്കും. അണക്കെട്ടിന്റെ താഴ്‌വാരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാലാണ് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ടി വരുന്നത്. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും പുറത്തേക്ക് വിടുക. സ്പിൽവേ ഷട്ടർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും.

മഴ കനത്തതോടെ മുൻപും ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നു. 8.5 ക്യുമെക്സ്‌ അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നിരുന്നത്.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തുറന്നതായിരുന്നു , വയനാട്ടിലെ പ്രളയം രൂക്ഷമാകാൻ പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *