Wed. Nov 6th, 2024
തിരുവനന്തപുരം:

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഭീഷണിയെ തുടർന്ന്, ചില ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഈ പശ്ചാത്തലത്തിൽ, അതാത് ജില്ലക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകകളിൽ പ്രവര്‍ത്തിയ്ക്കുന്ന ചില സ്‌കൂളുകള്‍ക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, തടസ്സമാകാത്ത വിധത്തിൽ അധ്യയനം സാധ്യമാകുന്ന മുറയ്ക്ക് അതാത് സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒറ്റതിരിഞ്ഞുള്ള മഴയായിരിക്കും സംസ്ഥാനത്തുണ്ടാവുക, എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന അറിയിപ്പ്.
ഇന്ന് (20/08/2019) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 20 മുതല്‍ 24 വരെയുളള 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ചില സ്ഥലങ്ങളില്‍ 7മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. 20-ാം തീയതി തെക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ തെക്ക് പടിഞ്ഞാറന്‍ അറേബ്യന്‍ കടലിലും 21-ാം തീയതി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും 22, 23 തീയതികളില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വീശിയടിക്കാന്‍ സാധ്യതയുണ്ട്. ആയതിനാൽ, മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *