Wed. Nov 6th, 2024
ന്യൂഡൽഹി :

പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചു കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിലെ സർക്കാരിന്റെ പരീക്ഷണ സംവിധാനങ്ങളിൽ സ്വകാര്യ ആയുധ നിർമ്മാതാക്കൾക്കും ഇനി മുതൽ പങ്കുചേരാമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

ദിനംതോറും പ്രതിരോധവകുപ്പിന്റെ നടപടികളിൽ കാർക്കശ്യം കൂടിക്കൂടി വരുന്ന സാഹചര്യത്തിലാണ്,
രാജ്യത്തെ സ്വകാര്യ ആയുധ നിര്‍മ്മാതാക്കൾക്ക്കൂടി സര്‍ക്കാരിന്‍റെ പരീക്ഷണസംവിധാനങ്ങള്‍ ഉപയോഗിക്കുവാനുള്ള അവസരം നല്കിക്കൊണ്ടുള്ള വകുപ്പിന്റെ പുതിയ ചുവട് വയ്പ്പ്. ഈ നടപടി സ്വീകരിക്കുന്നതിലൂടെ പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം നല്‍കുന്ന വിശദീകരണം. പ്രതിരോധമേഖല കരുത്താർജിക്കുന്നതിനു തടസ്സമാകുന്ന പല ഘടകങ്ങളും ഇതോടെ ഇല്ലാതാകുമെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു.

രാജ്യത്ത് നിലവിൽ, ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *