Sun. Feb 23rd, 2025
ലക്നൗ:

നിറവയറുമായി അധികൃതരെ സമീപിച്ച യുവതിക്ക് കിടക്ക ലഭിക്കാത്തതിനെ തുടർന്ന്, ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന രോഗികൾക്കും സന്ദർശകർക്കും മുന്നിൽ ശോചനീയാന്തരീക്ഷത്തിലാണ് യുവതിക്ക് പ്രസവിക്കേണ്ടി വന്നത്. പശ്ചിമ ഉത്തർപ്രദേശിലെ ഫാറൂഖാബാദിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം.

പ്രസവ വേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തവേയാണ്, അവിടെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു ഡോക്ടർമാരും മറ്റു ജീവനക്കാരും യുവതിയെ തടഞ്ഞത്. എന്നാൽ, അല്പസമയത്തിനു ശേഷം, ആശുപത്രി വരാന്തയിൽ നിരവധി ആളുകൾ കാൺകെ യുവതി പ്രസവിക്കുകയായിരുന്നു.

പ്രസവിച്ചു കഴിഞ്ഞു അവശനിലയിൽ കിടക്കെയാണ് യുവതിയെ, അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പ്രസവ വാർഡിലേക്കു മാറ്റിയത്. രക്തം ഒഴുകി പുരണ്ട നിലയിൽ ആശുപത്രി വരാന്തയിൽ കിടന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരോ പങ്കു വച്ചതിനു പിന്നാലെയാണ് ഈ വിവരം പുറംലോകമറിയുന്നത്. സംഭവം വിവാദമായതോടെ ഫാറൂഖാബാദ് ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *