ജിബ്രാൾട്ടർ:
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് -1നെ മോചിപ്പിച്ചു. ജിബ്രാള്‍ട്ടറിലെ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിട്ടത്. 3 മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യാക്കാരാണ് ഗ്രേസ് വണ്ണിലുള്ളത്. അതേസമയം, അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് കപ്പല്‍ മോചിപ്പിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ നടപടി.
കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും വിട്ടയയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എല്ലാവരും ഉടന്‍ തന്നെ നാട്ടിലെത്തിയേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. നിലവിൽ, ജിബ്രാൾട്ടർ തീരം വിട്ട കപ്പലിന്‍റെ യാത്ര എവിടേക്കാണെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ജിബ്രാൾട്ടർ തീരം വിടും മുമ്പ് കപ്പലിന്‍റെ പേര് അഡ്രിയാൻ ഡാര്യ 1 എന്ന് മാറ്റിയിരുന്നു.
കപ്പൽ വിട്ടു നൽകാൻ നേരത്തെ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അമേരിക്ക ഇതിനെതിരെ രംഗത്തെത്തിയതോടെ, കപ്പൽ തീരം വിടാൻ വൈകുകയായിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ടാങ്കര്‍ ഗ്രേസ് – 1 ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ ജൂലായ് നാലിന് പിടിച്ചെടുത്തത്.
ഇറാനെതിരായ അമേരിക്കൻ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ കോടതി വ്യക്തമാക്കി.