Sun. Dec 22nd, 2024
തിരുവനന്തപുരം:

മഴക്കാലത്ത് വീടിനു പുറത്തു മാത്രമല്ല, അകത്തും നാം ജാഗരൂകരാകേണ്ടതുണ്ട്. പ്രത്യേകിച്ച് പാദരക്ഷകൾ ഇടുമ്പോൾ, ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ്. കാരണം, പാമ്പിനെ പോലെ ഇഴജന്തുക്കൾ ചൂട് തട്ടി വന്നിരിക്കുന്നത് ഇത്തരം സ്ഥലങ്ങളിലാണ്. ഇവ മാത്രമല്ല, ഇരു ചക്ര വാഹനങ്ങളുടെ എഞ്ചിനിലും കാറിന്റെ ബോണറ്റിലും ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ, ഒരു കുഞ്ഞു മൂർഖൻ പാമ്പ്, സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂസിനുള്ളിൽ കയറിയിരുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. കുട്ടി പാമ്പിനെ കണ്ട ഉടനെ ഷൂസ് താഴെയിട്ടു ഓടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുഞ്ഞിന്റെ അമ്മ ഒരു പാത്രം കൊണ്ട് പാമ്പിനെയും ഷൂസിനെയും മൂടി വയ്ക്കുകയും ചെയ്തു. അവിടെ എത്തിയ വാവ സുരേഷാണ് വിവരം നവമാധ്യമങ്ങളിൽ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *