ശ്രീനഗര്‍:
സുരക്ഷാ ഭീക്ഷണിയെ ചൊല്ലി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ശ്രീനഗറിലെ 190 സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. വിദ്യാര്‍ഥികളുടെയും മേഖലയിലെയും സുരക്ഷ ഉറപ്പുവരുത്താൻ നടപടികള്‍ സ്വീകരിച്ചതായും ഭരണകൂട വക്താവ് വ്യക്തമാക്കി.
ലസ്ജാന്‍, സാന്ഗ്രി, പന്ഥാചൗക്, നൗഗാം, രാജ്ബാഗ്, ജവഹര്‍ നഗര്‍, ഗാഗ്രിബാല്, ധാര, തീഡ്, ബതാമലു, ഷാല്ടെംഗ് എന്നിവിടങ്ങളിലെ സ്കൂളുകളായിരിക്കും തിങ്കളാഴ്ച തുറക്കുക. ഇത് സംബന്ധിച്ചു ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്കൂള്‍ അധികൃതരുടെയും ഒരു യോഗം വിളിച്ചതായും വക്താവ് അറിയിച്ചു. ഈദാ, വെയ്ന്വാരി എന്നിവിടങ്ങളിലെ ചില സ്കൂളുകളും തുറക്കും. കുട്ടികള്‍ക്കു പഠന ദിനങ്ങള്‍ നഷ്ടമാവുന്നത് പരിഗണിച്ചായിരിക്കും ക്ലാസുകള്‍ പുനക്രമീകരിക്കുമെന്നു ചൗധരി പറഞ്ഞു.
ഓഗസ്റ്റ് അഞ്ചു മുതലാണ് ജമ്മു കശ്മീരിന്റെ മിക്ക പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതിർത്തികടന്നുള്ള ആക്രമണങ്ങളെപറ്റിയ രഹസ്യ വിവരം ലഭിച്ചുവെന്ന്, അറിയിച്ചു കൊണ്ടായിരുന്നു നിരോധനാജ്ഞ. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ജമ്മു കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന നടപടിയും കേന്ദ്ര സര്‍ക്കാരിൽ നിന്നും ഉണ്ടാവുകയായിരുന്നു.