Mon. Dec 23rd, 2024
ന്യൂഡൽഹി:

മലയാളി അത്​ലറ്റ്​ മുഹമ്മദ്​ അനസിന്​ അർജുന പുരസ്​കാരം. അനസുൾപ്പെടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ്​ മുഹമ്മദ്​ അനസ്​. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയടക്കം മൂന്ന് മെഡലുകളാണ് താരം നേടിയത്. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡും നിലവില്‍ അനസിന്റെ പേരിലാനുള്ളത്. ഏഷ്യൻ ഗെയിംസിൽ വ്യക്​തിഗത ഇനത്തിന്​ പുറമേ റിലേയിലും മിക്​സഡ്​ റിലേയിലുമാണ് അനസ്​ മെഡൽ സ്വന്തമാക്കിയത്. 400 മീറ്ററില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് അനസ്. പുരസ്​കാരം പ്രളയബാധിതർക്കായി സമർപ്പിക്കുന്നുവെന്ന്​ അനസ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *