Mon. Dec 23rd, 2024
ചെന്നൈ:

 

പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരസഹോദരങ്ങൾ സൂര്യയും കാർത്തിയും. പത്തു ലക്ഷം രൂപ നൽകാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകുക. സൂര്യയുടെ കമ്പനി 2ഡി എന്റർടെയിൻമെന്റിന്റെ ചീഫ് ആയ രാജശേഖർ പാണ്ഡ്യൻ പത്തുലക്ഷത്തിന്റെ ചെക്ക് അധികാരികൾക്കു കൈമാറുമെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇവരുടെ സഹായത്തുകയായ 25 ലക്ഷം രൂപ നൽകാൻ കാർത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.

പ്രളയത്തിലകപ്പെട്ട കർണ്ണാടകയിലെ ജനങ്ങൾക്കും ഇവർ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *