Mon. Dec 23rd, 2024
എറണാകുളം:

 

പ്രളയത്തിൽ നനഞ്ഞു പോയ വിലപ്പെട്ട രേഖകൾ സംരക്ഷിക്കാൻ സംസ്ഥാന പൈതൃക പഠനകേന്ദ്രം സഹായിക്കും. അതിനുള്ള നിർദ്ദേശങ്ങളാണ് താഴെ:-

ശ്രദ്ധിക്കുക🔊

ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു.. 😢

ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.

പിന്നെ എന്തു ചെയ്യും? 🤔

വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.

എപ്പോൾ എത്തിക്കണം? 🤔

ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു. 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.

കോൺടാക്റ്റ് നമ്പർ ഉണ്ടോ? 🤔

ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ…

☎ 0495-2384382
0484-2776374

📱 9446211120

Leave a Reply

Your email address will not be published. Required fields are marked *