Wed. Jan 22nd, 2025
തിരുവനന്തപുരം:

 

പ്രളയദുരിതമേഖലകളിലേക്ക് സഹായവുമായി വെൽഡിങ് തൊഴിലാ‍ളികളും മുന്നിട്ടിറങ്ങി. കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളാണ് വെങ്ങാനൂരിലെ നാല് വെൽഡിങ് തൊഴിലാളികൾ സമാഹരിച്ചത്. നാലു ദിവസത്തെ ജോലി മാറ്റിവച്ചാണ് വീനിതിന്റെ നേതൃത്വത്തിൽ ഇവർ പ്രളയബാധിതർക്കായി സാധനങ്ങൾ ശേഖരിച്ചത്. അവയൊക്കെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ എത്തിച്ച്, എസ്.എച്ച്.ഒ. പ്രവീണിന് ഇവര്‍ കൈമാറി.

വിനീത് ഇതിനുമുമ്പും സാമൂഹികപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ളയാളാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ, വിനീതിനെയും സംഘത്തിനേയും ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു. ഇവരെത്തിച്ച സാധനങ്ങൾ കമ്മീഷണർ ഓഫീസിലെ കളക്ഷൻ പോയിന്റിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *