Sat. Apr 27th, 2024
തിരുവനന്തപുരം :

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേ​​​ര​​​ളതീ​​​ര​​​ത്ത് ന്യൂ​​​ന​​​മ​​​ര്‍​ദം ശ​​​ക്തി​​​യാ​​​ര്‍​ജി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ശനിയാഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​വും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. നി​ര​വ​ധി സ്കൂ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി. കവളപ്പാറയിൽ നിന്ന് മാത്രം ഇതുവരെ 23 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനി 36 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.

സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പൈ​ക്കാ​ട​ൻ മ​ല​യു​ടെ താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന 10 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഭൂ​മി​ക്ക​ടി​യി​ൽ മ​ണ്ണി​നു ദൃ​ഢ​ത കു​റ​ഞ്ഞ ഭാ​ഗ​ത്തു പ​ശി​മ​യു​ള്ള ക​ളി​മ​ണ്ണു പോ​ലു​ള്ള വ​സ്തു ഒ​ഴു​കി പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് എ​ന്നു വി​ളി​ക്കു​ന്ന​ത്. ഇ​വ ഭൂ​മി​ക്ക​ടി​യി​ൽ തു​ര​ങ്കം പോ​ലെ രൂ​പ​പ്പെ​ട്ട ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിതർക്കുളള ധനസഹായം മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *