Wed. Jan 22nd, 2025
ചങ്ങനാശ്ശേരി:

 

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭ സ്റ്റേഡിയം കോംപ്ലക്സിലാണ് കൃഷി ഓഫീസ് പ്രവർത്തിക്കുന്നത്.

വസന്തകുമാരിക്കെതിരെ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിൽ ഇവർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമായ ഭൂമി പുരയിടമാക്കുന്നതിനുവേണ്ടി ഇവരെ സമീപിച്ച ഒരാളിൽ നിന്ന് കൈക്കൂലിയായി 25000 രൂപ ആവശ്യപ്പെട്ടെന്ന് വിജിലൻസിൽ പരാതി ലഭിച്ചിരുന്നു. വിജിലൻസ് സംഘം കൊടുത്തയച്ച നോട്ടുകൾ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്യുകയായിരുന്നു.

ഓഫീസിൽ നടത്തിയ പരിശോധനയിൽ, കണക്കിൽപ്പെടാത്ത പണവും, ഓഫീസ് ഫയലുകളിൽ കൃത്രിമം നടന്നതും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *