Mon. Dec 23rd, 2024
തിരുവനന്തപുരം:

 

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ആഗസ്റ്റ് 14,15 തീയതികളിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാപ്രവചനം കണക്കിലെടുത്താണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. അരുവിക്കര ഡാമിന്റെ തുറന്ന ഷട്ടറുകൾ രാവിലെ 9.30 ന് ഉയർത്താനും തീരുമാനമെടുത്തു.

കനത്ത മഴ പെയ്യുകയാണെങ്കിൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഇല്ലാതാക്കാനാണ് ഇപ്പോൾ തുറക്കുന്നത്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാവില്ല. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

84.75 മീറ്ററാണ് നെയ്യാർ ഡാമിലെ പരമാവധി സംഭരണ ശേഷി. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 82.02 മീറ്റർ വരെ ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *