Wed. Jan 22nd, 2025
ജയ്‌പൂർ:

 

രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.

കോൺഗ്രസ്സിന് 100 എം.എൽ.എമാരും, 12 സ്വതന്ത്ര എം.എൽ.എമാരുടെയും, ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം.എൽ.എമാരുടെ പിന്തുണയും ഉണ്ട്.

രാജസ്ഥാൻ നിയമസഭയിൽ 73 എം.എൽ.എമാരുള്ള ബി.ജെ.പി. ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിയുടെ മദൻ ലാൽ സൈനി ജൂണിൽ അന്തരിച്ചതിനെത്തുടർന്നാണ് രാജ്യസഭാസീറ്റ് ഒഴിവു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *