Mon. Dec 23rd, 2024
കൊച്ചി:

 

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.

മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ട് കോടതി വിലയിരുത്തി.

മാത്രവുമല്ല മര്‍ദ്ദന വിവരം മജിസ്ട്രേറ്റിന് മുമ്പാകെ രാജ് കുമാര്‍ പറഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എസ്.ഐ. സാബുവിനു വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനു ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *