സർക്കാരിന്റെ ആരോഗ്യകേരളം പദ്ധതി ജനങ്ങൾക്കായി പങ്കുവെക്കുന്ന സുരക്ഷാനിർദ്ദേശങ്ങളാണ് താഴെ:-
1. പാമ്പുകടി
1. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
2. കടിയേറ്റ വ്യക്തിയെ നിരപ്പായ ഒരു പ്രതലത്തിൽ കിടത്തുക.
3. മുറിവിനു മുകളിൽ കയറോ തുണിയോ മുറുക്കി കെട്ടരുത്.
4. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക.
2. വൈദ്യുതാഘാതം
1. സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേർപെടുത്തുക.
2. ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും നിരീക്ഷിച്ച് വേഗം ആശുപത്രിയിലെത്തിക്കുക.
3. ജലജന്യരോഗങ്ങൾ
1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
2. വെള്ളം ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക.
3. വയറിളക്കം ബാധിച്ചാൽ ഒ.ആർ.എസ്. ലായനിയോ, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവയോ കൂടുതലായി നൽകുക.
4. പരിക്കുകൾ
1. പ്രഥമശുശ്രൂഷ നൽകുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്ന് TT (Tetanus Toxoid) ഇഞ്ചക്ഷൻ എടുക്കുക.
5. ജന്തുജന്യരോഗങ്ങൾ
1. മലിനജലവുമായി സമ്പർക്കം പരമാവധി ഒഴിവാക്കുക.
2. സമ്പർക്കം വരികയാണെങ്കിൽ എലിപ്പനിക്കെതിരായ പ്രതിരോധഗുളിക (ആഴ്ചയിലൊരിക്കൽ 200 മി.ഗ്രാം. ഡോക്സിസൈക്ലിൻ) നിർബ്ബന്ധമായും കഴിക്കുക.
6. കൊതുകുജന്യരോഗങ്ങൾ
1. മലമ്പനി, വെസ്റ്റ് നൈൽ, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കുക.
2. കൊതുക് വളരാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങൾ നിർബ്ബന്ധമായും ഒഴിവാക്കുക.
7. വായുജന്യരോഗങ്ങൾ
1. ചിക്കൻപോക്സ്, എച്ച് വൺ എൻ വൺ, വൈറൽ പനി – ആവശ്യമായ ബോധവത്കരണവും പരിചരണവും നൽകുക.
2. ചിക്കൻപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാറ്റിപ്പാർപ്പിച്ച് പ്രത്യേകമായി ചികിത്സ നൽകുക.
8. മലിനജലവുമായുള്ള സമ്പർക്കം മൂലം ഉണ്ടാകാവുന്ന രോഗങ്ങൾ
1. കഴിയുന്നതും ചർമ്മം ഈർപ്പരഹിതമായി സൂക്ഷിക്കുക.
2. മലിനജലത്തിൽ ഇറങ്ങേണ്ടിവന്നാൽ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക.
3. ചെങ്കണ്ണ്, ചെവിയിലുണ്ടാവുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക.