Mon. Dec 23rd, 2024
തിരുവനന്തപുരം:

ഞായറാഴ്ച കേരളത്തില്‍ നിന്നുള്ള 35 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. പാലക്കാട് ഡിവിഷനില്‍ 20 ട്രെയിനുകളും, തിരുവനന്തപുരം ഡിവിഷനില്‍ 15 ട്രെയിനുകളുമാണ് റദ്ദാക്കിയത്.

മംഗലാപുരം – എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍(ട്രെയിന്‍ നം.12602),  മംഗലാപുരം – കോയമ്പത്തൂര്‍(56324),  കണ്ണൂര്‍ യശ്വന്ത്പൂര്‍(16528),  ഷൊര്‍ണ്ണൂര്‍ കോയമ്പത്തൂര്‍(56604), കോയമ്പത്തൂര്‍ മംഗലാപുരം(56323 ), മംഗലാപുരം സെന്‍ട്രല്‍ പുതുച്ചേരി (16858),  കോയമ്പത്തൂര്‍ മംഗലാപുരം സെന്‍ട്രല്‍(22610),  മംഗലാപുരം സെന്‍ട്രല്‍ കോയമ്പത്തൂര്‍ (22609), എറണാകുളം ജംഗ്ഷന്‍-ബനസ് വാഡി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22607), ഗംഗാനഗര്‍ കൊച്ചുവേളി എക്‌സ്പ്രസ്, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്(16308), കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664), പാലക്കാട്-എറണാകുളം മെമു(66611), പാലക്കാട് തിരുനെല്‍വേലി എക്‌സ്പ്രസ്(16792) തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പലതും യാത്ര നടത്തുന്നില്ലെങ്കിലും ദില്ലിയിലേക്കുള്ള കേരള എക്‌സ്പ്രസ് ഇന്ന് പാലക്കാട് വഴി സര്‍വീസ് നടത്തും. ജനശതാബ്ദി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു. എറണാകുളത്തു നിന്നും ബംഗളുരുവിലേക്കുള്ള ട്രെയിനും ഉച്ചയോടെ പുറപ്പെടുന്നുണ്ട്. തിരുവനന്തപുരം സില്‍ചാര്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ റൂട്ടില്‍ തിരിച്ചുവിട്ടിരിക്കുകയാണ്.

കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥും, നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസും, അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

പാലക്കാട് – ഷൊര്‍ണൂര്‍ റൂട്ടില്‍ തീവണ്ടികള്‍ ഓടി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ നാലാം ദിവസവും ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുനാവായ റെയില്‍വേ യാര്‍ഡില്‍ ഉള്‍പ്പെടെ പലയിടത്തും ട്രാക്കില്‍ കയറിയ വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല.

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദീര്‍ഘ ദൂര സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. ഇതിനായി ചെന്നൈയില്‍ നിന്നെത്തിയ വിദഗ്ധ സംഘം റെയില്‍വേ പാളങ്ങളിലും പാലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *