ബംഗളുരു:
പ്രളയദുരിതത്തിലായ കർണാടാക സന്ദർശിച്ച, കേന്ദ്ര മന്ത്രി അമിത്ഷാ കൊടും മഴയിൽ തകർന്നടിഞ്ഞ കേരളത്തിൽ വരാതെ മടങ്ങിപ്പോയി. ഞായറാഴ്ച കർണാടകയിലെ പ്രളയബാധിത മേഖലയായ ബലഗാവി ജില്ലയിൽ, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കൊപ്പം ഹെലിക്കോപ്റ്ററിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദര്‍ശനം. വൈകുന്നേരം, സംബ്ര വിമാനത്താവളത്തില്‍ വച്ചു ചേർന്ന യോഗത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളെ അമിത്ഷാ വിലയിരുത്തി.
പേമാരിയുടെ താണ്ഡവത്തിൽ 30 പേരാണ് കര്‍ണാടകയിൽ മരിച്ചത്. ആകെ 17 ജില്ലകളെയാണ് ദുരന്തം ബാധിച്ചത്. പ്രളയത്തെ തുടർന്ന്, മുംബൈ-മംഗളുരു ദേശീയപാത ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്.
എന്നാൽ, മഴക്കെടുതിയിൽ, കർണാടകയിൽ മരണമടഞ്ഞവരുടേതിന്റെ ഇരട്ടിയിലധികമാണ് കേരളത്തിൽ മരിച്ചവരുടെ എണ്ണം. ഇവ സ്ഥിരീകരിച്ച കണക്കുമാത്രമാണ്. ഈ പശ്ചാത്തലത്തിലും കേരളത്തിലേക്ക് വരാനും ദുരന്തവിവരങ്ങൾ വിലയിരുത്താനുമുള്ള മനസ്സ് കേന്ദ്ര ആഭ്യന്തരമന്ത്രി കാണിച്ചില്ല.
72 പേരാണ് കേരളത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ച കണക്കു പറയുന്നത്.
ഇപ്പോഴും , മലപ്പുറത്തെയും വയനാട്ടിലെയും മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സൂചന.