കൊച്ചി :
കനത്ത മഴയിൽ, വെള്ളം കയറിയതിനെ തുടർന്ന്, സർവീസ് നിർത്തിവച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെമുതൽ പ്രവർത്തിക്കും. വെള്ളം ഇറങ്ങിയതിനെ തുടർന്ന്, ഏപ്രൺ വൃത്തിയാക്കുന്ന പണികൾ ആരംഭിച്ചു. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ വ്യക്തമാക്കി. വിമാനത്താവളത്തു കുടുങ്ങിക്കിടന്ന എട്ടു വിമാനങ്ങളില്‍ ആറെണ്ണം പറന്നു. യാത്രക്കാരില്ലാതെയാണ് വിമാനങ്ങൾ പറന്നത്. ഞായറാഴ്ചയോടെ വിമാനത്താവളം പ്രവര്‍ത്തനയോഗ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിൽ, പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നു വെള്ളം പുറത്തേക്കൊഴുക്കുന്നത്.
വ്യാഴാഴ്ച രാത്രി, പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വന്ന വെള്ളം റണ്‍വേയിലേക്കും ടാക്‌സി വേയിലേക്കും ഒഴികിയെത്തിയതിനു പിന്നാലെയാണ് അടയ്‌ക്കേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നുവരെ അടച്ചിടാനായിരുന്നു തീരുമാനയിച്ചിരുന്നത്. മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞു. ആയിരക്കണക്കിനു യാത്രക്കാരാണ് കൊച്ചിയിലേക്കുള്ള 250ലേറെ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകൾ റദ്ദാക്കിയതോടെ ബുദ്ധിമുട്ടിലായത്.