Sat. May 11th, 2024

#KW_Special_Weather_Update_2 🚩
മഴയുടെ ശക്തി ഇന്നു രാത്രി കുറഞ്ഞേക്കും, 12 ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തെക്കൻ കേരളത്തിൽ മഴക്ക് കാരണമാകും.
(Posted on: 10/08/19: 10AM)

നേരത്തെ കേരള വെതർ അറിയിച്ചതു പോലെ ഇന്ന് രാത്രിയോടെയോ നാളെ പകലോ മഴയുടെ ശക്തി കുറയും. 12 ന് ബംഗാൾ ഉൾക്കടലിലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും തീവ്ര മഴയൊന്നും കേരള വെതർ പ്രതീക്ഷിക്കുന്നില്ല. തെക്കൻ ജില്ലകളിലാകും ഇത് മഴ നൽകുക.

◾വടക്ക് മഴ ശക്തി കുറയും. തിങ്കൾ വരെ തുടരും

പ്രളയമുള്ള കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നു രാത്രി മുതൽ മഴയുടെ ശക്തി കുറയും. എങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തിങ്കൾ വരെ തുടരും . 24 മണിക്കൂറിൽ 8 സെ.മി മഴ പരമാവധി പ്രതീക്ഷിക്കുന്നു. കൂടുതൽ ഉരുൾപൊട്ടലുകൾക്കും മറ്റും സാധ്യത കുറവാണങ്കിലും ബുധൻ വരെ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്തു നിന്ന് മാറി താമസിക്കണമെന്ന് ഞങ്ങളുടെ കാലാവസ്ഥ പ്രവചന വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

◾മലപ്പുറം, ഇടുക്കി, പാലക്കാട്

മലപ്പുറം, ഇടുക്കി, പാലക്കാടിന്റെ വടക്കുപടിഞ്ഞാറ് – കിഴക്ക് മേഖല, മണ്ണാർക്കാട് എന്നിവിടങ്ങളിൽ മഴയുടെ ശക്തി ഗണ്യമായി കുറയും. ദിവസം 5-6 സെ.മി മഴയാണ് പ്രതീക്ഷിക്കുന്നത്.

◾മറ്റു ജില്ലകൾ
തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം മഴയുടെ ശക്തി കാര്യമായി തന്നെ കുറയും.

◾പുതിയ ന്യൂനമർദ്ദം ഭീഷണിയാകില്ല.

12 മുതൽ 15 വരെ പുതിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ പ്രതീക്ഷിക്കുന്നു. ഇത് കേരളത്തെ .വലിയ തോതിൽ ഭീഷണിയായേക്കില്ലന്നാണ് പ്രാഥമിക നിഗമനം. കേരള വെതെറിന്റെ നിഗമന പ്രകാരം 13 മുതൽ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 2 ദിവസം ഒറ്റപ്പെട്ട ശക്തമായതോ, അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. മലബാറിൽ വലിയ മഴ സാധ്യത കാണുന്നില്ല.

◾ഉപഗ്രഹ നിരീക്ഷണം; ഇപ്പോഴത്തെ സ്ഥിതി

ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയതിൽ കേരളത്തിൽ എയർ മാസ് ഇന്റക്സ് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കൂടുതൽ. ഇവിടെ ഒറ്റപ്പെട്ട അതിശക്തമായമഴ പ്രതീക്ഷിക്കാം. Heavy Rain fall potential Area കേരളത്തിനു മുകളിലില്ല. തീവ്ര മഴ പേടിക്കേണ്ട. എന്നാൽ അറബിക്കടലിൽ തീവ്ര മഴ സാധ്യതയുണ്ട്. കാറ്റിന്റെ ശക്തിയും ദിശയും മഴ കുറയുന്ന സൂചന ഇപ്പോൾ നൽകുന്നില്ല. രാത്രി മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. ന്യുനമർദം ഗുജറാത്തിന് സമീപത്താണ്. കേരളത്തിൽ ഇതിന്റെ സ്വാധീനം ഇനിയുണ്ടാകില്ല.

(📢Disclaimer: ഇത് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ കേരള വെതറിന്റെ നിരീക്ഷണമാണ്. ഔദ്യോഗിക കാലാവസ്ഥാ പ്രവചനത്തിന് IMD വെബ് സൈറ്റ് ന്ദർശിക്കുക.)

കടപ്പാട്: കേരള വെതർ

Leave a Reply

Your email address will not be published. Required fields are marked *