കുടക് :
കേരളത്തിന്റെ വടക്കൻ ജില്ലകളിലും അതിർത്തി പ്രദേശമായ കുടകിലും വൻനാശം വിതയ്ച്ചു പ്രളയത്തിന്റെ അട്ടഹാസം. കേരള – കർണാടക അതിര്‍ത്തിജില്ലയായ കുടകിൽ ഇന്നലെ രണ്ടിടങ്ങളിലായുണ്ടായ ഉരുള്‍പ്പൊട്ടലിൽ, രണ്ട് കുടുംബങ്ങളിലെ ഏഴു പേരാണ് മരിച്ചത്. ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളത്.
വിരാജ്‌പേട്ട തോറയില്‍ മലയിടിച്ചലില്‍ അമ്മയും മകളുമാണ് മരിച്ചത്. മടിക്കേരി ബാഗ മണ്ഡലയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഉരുൾ പൊട്ടലിനിടെ കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. നിലവിൽ, 800 വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്.