Fri. Jan 24th, 2025
ആലപ്പുഴ:

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ സർവീസ് താത്കാലികമായി നിർത്തി. എ.സി. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സി.
സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുന്നതായി എ.ടി.ഒ. അറിയിച്ചു.

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ആലപ്പുഴയിൽ നിന്ന് പുളിങ്കുന്നിലേക്കും എടത്വായിലേക്കുമുള്ള സർവ്വീസ് KSRTC താത്കാലികമായി നിർത്തിവച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഒന്നംകര ഭാഗത്ത്‌ റോഡിൽ വെള്ളം കയറിയെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പുറം ഭാഗത്തും വെള്ളം കയറിട്ടുണ്ട്. ഇവിടെയും ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. തോട്ടപ്പള്ളി സ്പിൽ വെയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ ഭൂരിഭാഗവും തുറന്നിട്ടിരിക്കുന്നതിനാൽ കടലിലേക്കുള്ള ഒഴുക്ക് കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *