ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുവാദംകൂടാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ട്വിറ്റര്‍. വ്യക്തികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പരസ്യം ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് തങ്ങൾ, ഉപയോക്താവിന്റെ വിവരങ്ങള്‍ എടുത്തുവെന്നും അത് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിന്റെ സെറ്റിങ്സിലെ തകരാറാണെന്നുമാണ് കമ്പനിയുടെ ന്യായികരണം.
വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി വിവരങ്ങള്‍ ശേഖരിച്ച് അവ പരസ്യത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ , പരസ്യങ്ങള്‍ക്ക് ശരിയായ വിപണി ഉണ്ടാക്കാൻ സാധിക്കുന്നു.
വ്യക്തിയുടെ രാജ്യം അടയാളപ്പെടുത്തുന്ന കോഡ്( കന്‍ട്രി കോഡ്), ഒരു പരസ്യത്തോടുള്ള താത്പര്യവും ഇടപ്പെടലും സൂചിപ്പിക്കുന്ന വിവരങ്ങള്‍, തിരയാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഇവയൊക്കെയാണ് ട്വിറ്റര്‍ ഉപയോക്താവില്‍ നിന്നും അനുവാദം കൂടാതെ ശേഖരിച്ചിരുന്നത്.
‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടങ്ങൾ ഞങ്ങളെ വിശ്വസിച്ച് പിന്തുടര്‍ന്നു, പക്ഷെ ഞങ്ങള്‍ ഇത് കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’ എന്നാണ് ട്വിറ്റര്‍ന്റെ പ്രതികരണം. ഇനി ഇത്തരത്തില്‍ ഒരു തെറ്റ് പറ്റില്ലെന്നും കമ്പനി വ്യക്തമാക്കി.