Mon. Dec 23rd, 2024

നിലമ്പൂരിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനാണിപ്പോൾ പ്രാധാന്യം നൽകുന്നത്‌. 53-ഓളം ആളുകളെ പറ്റി നിലവിൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. മണ്ണു നീക്കി, രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നത്‌ വളരെ ശ്രമകരമാണ്.

സൈന്യം ഉടൻ തന്നെ സ്ഥലത്തെത്തും. രക്ഷാദൗത്യത്തിൽ
അവർക്ക്‌ വേണ്ട സഹായങ്ങൾ ചെയ്യാൻ കഴിയുന്ന, ഇവിടെ എത്തിച്ചേരാൻ കഴിയുന്ന, സേവനസന്നദ്ധതരായ ആളുകൾ കഴിയുമെങ്കിൽ അടിയന്തരമായി കവളപ്പാറയിൽ എത്തണം. പ്രദേശത്ത്‌ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ, ആൾക്കൂട്ടത്തെ ഒഴിവാക്കേണ്ടതുമുണ്ട്‌. അതിനാൽ, ദുരന്തമുഖത്ത്‌ രക്ഷാദൗത്യത്തിൽ സഹായിക്കാൻ കഴിയുന്നവർ മാത്രം എത്തിയാൽ മതിയാകും. ലൊക്കേഷൻ ഒപ്പം ചേർക്കുന്നു. പോത്തുകല്ല് വഴി കവളപ്പാറയിലെത്താം. പോത്തുകല്ലിൽ എത്തിയ ശേഷം,താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സഹീർ പരപ്പൻ:9495076823

Location:Pothukallu

#Nilambur_Flood_Updates
#Mission_Kavalappara

Leave a Reply

Your email address will not be published. Required fields are marked *