ദുരന്തമുഖം പിന്നെയും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, മുന്നറിയിപ്പുകളും ജാഗ്രത നിർദ്ദേശങ്ങളും പതറാതെ അറിയുകയും പാലിക്കുകയുമാണ് വേണ്ടത്. ചുറ്റുപ്പാടിലെ സാധ്യതകൾ മനസിലാക്കി വേണം ഓരോ തീരുമാനങ്ങളും കൈക്കൊള്ളുവാൻ. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ കറണ്ട് പോകുന്നത്, വലിയൊരു പ്രശ്നമായി മാറാറുണ്ട്. മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത് സജ്ജമാക്കേണ്ടത്
അതിനാൽ തന്നെ വളരെ പ്രാധാന്യമുള്ള പണിയുമാണ്. ആയതിനാൽ, ഇത്തരം അപകട സാഹചര്യങ്ങളിൽ ഫോൺ ചാർജ് ചെയ്യുന്നതിന് മറ്റൊരു മാർഗം കണ്ടെത്തേണ്ടതുമുണ്ട്.
വൈദ്യുതി ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍, ബാറ്ററി ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന വിഡിയോ, സമൂഹ മാധ്യമങ്ങൾ വഴി ഒരാള്‍ പങ്കുവച്ചിരിക്കുകയാണ്. യു.എസ്.ബി കേബിളും മൂന്ന് ബാറ്ററിയുമാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത്. സമൂഹമാധ്യമങ്ങളിൽ വളരെയധികം വ്യക്തികളാൽ വിഡിയോ പങ്കുവയ്ക്കപ്പെട്ടു വരികയാണ്.