Mon. Dec 23rd, 2024
കൊച്ചി:

ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തിൽ, അവിടെ നിന്നും സർവീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പറക്കും.

ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്താനിരുന്ന 12 സര്‍വീസുകളായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ടാക്‌സിവേയില്‍ വെള്ളം കയറിയതിനെ തുടർന്നു, ഞായറാഴ്ചവരെയാണ് നെടുമ്പാശ്ശേരി വിമനത്താവളം താത്കാലികമായ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *