Sat. Nov 23rd, 2024
തിരുവനന്തപുരം:

കൊടും മഴ വിതയ്ക്കുന്ന ദുരിതങ്ങളെ, ചെറുക്കുന്നതിനിടയിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കും വിധമുള്ള വ്യാജപടയ്പ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്‌ 2005ലെ സെക്‌ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇനിയുള്ള 3 ദിവസങ്ങളില്‍ സംസ്ഥാനത്തു മുഴുവനും വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും ഒക്കെയാണ് വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ, ഇവയൊന്നിലും തന്നെ യാഥാർഥ്യമില്ലെന്നു സർക്കാർ അറിയിച്ചു. ഇത്തരത്തിലുള്ള കള്ളവാർത്തകൾ ആരും തന്നെ ഫോർവേഡ് ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *