Mon. Dec 23rd, 2024

അനവധി സുമനസ്സുക്കൾ കഴിഞ്ഞ വർഷത്തെ ഓർമ്മ വെച്ച്, ദുരിതാശ്വാസത്തിന് മെറ്റിരിയൽ കലക്ഷനും കലക്ഷൻ പോയിന്റുകളും ഒക്കെ തീരുമാനിച്ച് മുന്നോട്ട് പോവുകയാണ്. ഒരു വാക്ക്.

ആവശ്യങ്ങൾ അറിയാതെ സോദ്ദേശപരമായി കലക്ഷൻ നടത്തി അതെന്ത് ചെയ്യണമെന്നറിയാതെ വിയർക്കരുത്. ക്യാമ്പ് അധികൃതർ/കലക്ടർ ആവശ്യപ്പെടുന്ന സാധനങ്ങൾ കഴിവതും ലോക്കലായി ഏറ്റവും അടുത്ത സ്ഥലത്ത് നിന്ന് എത്തിക്കാൻ ശ്രമിക്കുക.

നമ്മുടെ സ്നേഹവും കമിറ്റ്മന്റും കാണിക്കാൻ കുറേ വസ്തുക്കൾ ലോഡ് കണക്കിന് എത്തിക്കൽ മാത്രമല്ല മാർഗ്ഗം. ക്ഷമയും ബഹളമുണ്ടാക്കാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കലും ഒക്കെ ഒരു കോൺട്രിബ്യൂഷനാണ്.

ജില്ലാ കൺട്രോൾ റൂമുകളുടെ നമ്പറുകൾ ഒന്നൂടെ കൊടുക്കുന്നു.

– Prasanth Nair പ്രശാന്ത് നായർ

Leave a Reply

Your email address will not be published. Required fields are marked *