Sun. Dec 22nd, 2024

കോളിവുഡ് സൂപ്പർ താരം , ആരാധകരുടെ തല അജിത്തിന്റെ പുതു ചിത്രത്തിനും പണികൊടുത്തു തമിഴ് റോക്കേഴ്‌സ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ്, ചിത്രത്തിലെ പ്രധാന സീനുകളുടെ വ്യാജപതിപ്പുകളെ ഇന്‍റർനെറ്റ് വഴി പുറത്തു വിട്ടിരിക്കുന്നത്. തമിഴ് റോക്കേഴ്സാണ് വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ സിങ്കപൂരിലും, ചെന്നൈയില്‍ പ്രസ്‌ സ്ക്രീനിംഗും നടന്നിരുന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ലീക്ക് ആയിട്ടുണ്ടാവുക എന്നാണു സൂചന.

ബോളിവുഡില്‍ ജന ശ്രദ്ധയാകർഷിച്ച, 2016 ൽ പുറത്തിറങ്ങിയ ചിത്രം, ‘പിങ്കി’ന്റെ റീമേക്കാണ്, ‘നേര്‍കൊണ്ട പാര്‍വൈ’. ‘പിങ്കി’ല്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഛായാഗ്രഹണം നീരവ് ഷാ. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *