Mon. Dec 23rd, 2024

ആരാധകർക്ക് എന്നും യുവാവായ തെലുങ്കിലെ പ്രിയപ്പെട്ട താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പം തന്നെയാണ്. എന്നാൽ, അങ്ങനെയല്ലയെന്നാണ് നാഗാര്‍ജുന പറയാൻ ആഗ്രഹിക്കുന്നത്.

സിനിമയില്‍ എത്തി വര്‍ഷം കുറയെ കഴിഞ്ഞു. ഇപ്പോൾ, തനിക്ക് പ്രായമായെന്ന് മനസ്സിലായെന്നാണ് നാഗാര്‍ജുന പറയുന്നത്. ‘മൻമധു 2’ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയ്ക്ക് താരം വെളിപ്പെടുത്തുന്നു, സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രായമായതിനെ കുറിച്ചും
താൻ ആലോചിക്കാറുണ്ട്.

നിലവില്‍ ചില കഥാപാത്രങ്ങള്‍ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ഒരു കോളേജ് പയ്യനായോ യുവാവായോ ഇപ്പോള്‍ അഭിനയിക്കാനാകില്ല.

ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പ് ഞാൻ അത്തരം വേഷങ്ങളെല്ലാം ചെയ്‍തിരുന്നു എന്നാൽ, സ്വാഭാവികമായും പ്രായം കൂടുമ്പോള്‍ നമുക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുടെ എണ്ണം കുറയും. ഇപ്പോള്‍ അങ്ങനെ വേണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു മുൻനിര താരം എന്ന നിലയിൽ തിരക്കഥ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതാണ് ഇപ്പൊ തനിക്ക് ചെയ്യാവുന്നത്. ഇപ്പോഴും യംഗ് ആണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് സ്നേഹപൂർവ്വം നിഷേധിച്ചു നാഗാർജുന പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *