Mon. Dec 23rd, 2024
മുംബൈ:

ശക്തമായ മഴ തുടരുന്നതിനിടയിൽ, മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടം കാണാനെത്തിയ നാല് കോളേജ് വിദ്യാർഥിനികളെ കാണാതായി. നവി മുംബൈയിലെയിലെ വെള്ളച്ചാട്ടം കാണാൻ എത്തിയവരായിരുന്നു നാല് വിദ്യാർത്ഥിനികളും.

തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴം മൂലം നഗരത്തിലെ റോഡ്, റെയിൽ ഗതാഗതങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. താനെയിലെയും പാൽഘറിലെയും വീടുകളെല്ലാം വെള്ളം കയറി. വെള്ളിയാഴ്ച രാത്രി തുടങ്ങി തുടരുന്ന മഴയിൽ, റായിഗഡ് ,മലാട് എന്നിവടങ്ങളിലെ വീടുകളിൽ ഒന്നാം നില വെള്ളത്തിനടിയിലാണിപ്പോൾ.

നവി മുംബൈയിലെ ഖാർഘർ വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്രയ്ക്കുവന്നവരായിരുന്നു കാണാതായ നാലു വിദ്യാർഥിനികൾ . ഇവർക്കായി തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.

നിലവിൽ, ജോഗേശ്വരിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ വെള്ളക്കെട്ടുമൂലമുണ്ടായ ഗതാഗതക്കുരുക്കിനാൽ, താനെ, പാൽഘർ എന്നിവടങ്ങളിൽ പള്ളിക്കൂടങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സയൺ,കുർള,അന്ധേരി എന്നിവടങ്ങളിൽ ട്രാക്കിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. അതുകൊണ്ട്, സെൻട്രൽ, ഹാർബ‍ർ ലൈനുകളിൽ ഭാഗികമായി ലോക്കൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിലക് നഗറിനും ചെമ്പൂരിനും ഇടയിൽ റയിൽവേ മേൽപ്പാലം അടർന്നുവീണെങ്കിലും ആളപായം ഉണ്ടായില്ല. റൺവേയിലെ കാഴ്ച്ചാ പരിധി കുറഞ്ഞെങ്കിലും മുംബൈ വിമാനത്താവളം ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

അടുത്ത 24 മണിക്കൂർ കൊങ്കൺ, നവിമുംബൈ, പാൽഘർ എന്നിവടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *