തൃശൂര്‍:
തൃശൂര്‍ ചാലക്കുടിയില്‍ നാശം വിതയ്ച്ചു ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകളും ഷീറ്റുകളും കാറ്റില്‍ പാറിപ്പറന്നു. ചാലക്കുടി വെട്ടുകടവിൽ ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.
ഹ്രസ്വ ദൈർഘ്യം മാത്രമെ ഉണ്ടായിരുന്നതെങ്കിലും സാരമായ നഷ്ടങ്ങൾ വരുത്തിവച്ചാണ് കാറ്റ് ശാന്തമായത്. വീടുകളുടെ ഷീറ്റ് മേല്‍ക്കൂരകളും ഓടുകളും വരെ പലയിടത്തും പറന്നു പോയി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി ഛിന്നഭിന്നമായി.
റോഡില്‍ മരം കടപുഴകി വീണതുമൂലം, ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം പലയിടത്തും തകരാറിലാവുകയുമുണ്ടായി.