Wed. Jan 22nd, 2025

തമിഴകത്തെ സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ഓഗസ്റ്റ് 30തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. സെപ്റ്റംബറിലേക്കായി ചിത്രം മാറ്റിയതായാണ് റിപ്പോർട്ട്.

തെന്നിന്ത്യൻ മാസ്സ് താരം പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രം ‘സഹോ’ ഓഗസ്റ്റ് 30തിനു തിയേറ്ററിലെത്തുന്നതിനെ തുടര്‍ന്നാണ്, സൂര്യ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റുന്നത് എന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. കെ. വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിൽ മോഹന്‍ലാലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.


ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു എന്‍.എസ്.ജി. കമാന്‍ഡോ കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ‘ജില്ല’ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയ്‌ക്കൊപ്പം കോളിവുഡിൽ അഭിനയിച്ച ശേഷം മോഹന്‍ലാൽ വീണ്ടും മറ്റൊരു ചിത്രവുമായി തമിഴിലെത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. തമിഴ് ചിത്രങ്ങളായ ‘അയന്‍’, ‘മാട്രാന്‍’ എന്നിവയ്ക്ക് ശേഷം സൂര്യയും കെ.വി. ആനന്ദും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘കാപ്പാന്‍’.

Leave a Reply

Your email address will not be published. Required fields are marked *