Thu. Jan 23rd, 2025
റായ്‌പുർ:

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പ്രത്യേക സുരക്ഷാ വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ( ഡി.ആർ.ജി) രജ്‌നന്ദഗൻ ജില്ലയിൽ ബ​ഗ്നാ​ദി​യി​ൽ സി​ഗോ​ട്ട വ​ന​പ്ര​ദേ​ശത്ത് നടത്തിയ പരിശോധനക്കിടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

പുലർച്ചെ ആറിനായിരുന്നു വെടിവയ്പ്. എ.കെ-47 അടക്കമുള്ള നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തതായി മാവോയിസ്റ്റ് വിരുദ്ധ സേന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.സുന്ദരരാജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *