Sun. Dec 22nd, 2024
ബാങ്കോക്ക്:

തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരം സയാക്ക തകാഹാഷിയോടാണ് സൈന പരാജയപ്പെട്ടത്.

റാങ്കിങ്ങില്‍ സൈനയ്ക്ക് താഴെയുള്ള താരമാണ്, സയാക്ക തകാഹാഷി. മത്സരം തുടങ്ങി 48ആം മിനിറ്റിനുള്ളിൽ, താരം സൈനയെ വീഴ്ത്തുകയായിരുന്നു. നേരത്തെ മറ്റൊരു ഇന്ത്യൻ താരം സിന്ധു, ടൂർണ്ണമെന്റിൽ നിന്നും പിൻമാറിയിരുന്നു. പരിക്ക് മൂലം രണ്ടു മാസം ഇടവേളയ്ക്കു ശേഷമായിരുന്നു തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ കളിയ്ക്കാൻ നെഹ്‌വാൾ എത്തിയത്.

ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു ലോക എട്ടാം നമ്പര്‍ താരമായ സൈനയുടെ വീഴ്ച , സ്‌കോര്‍: 21-16, 11-21, 14-21.

പരിക്കുമൂലം ഇന്‍ഡൊനീഷ്യ ഓപ്പണും ജപ്പാന്‍ ഓപ്പണും സൈന കളിച്ചിരുന്നില്ല. പരിക്ക് ഭേദമായി, കളത്തിൽ തിരിച്ചെത്തിയ സൈന ആദ്യ മത്സരത്തില്‍ തായ്ലന്‍ഡ് താരം ചെയ്വാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മുട്ടുകുത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *